പെരിന്തൽമണ്ണയിൽ ബസ് ഇടിച്ചുകയറി പള്ളിമിനാരം തകർന്നുവീണു;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

single-img
11 April 2016

acciപെരിന്തല്‍മണ്ണയ്ക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട ഡ്രൈവറെ രക്ഷിക്കുന്നതിനായി അഗ്‌നി ശമന സേനയുടേയും നാട്ടുകാരുടേയു സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. സംഭവം നടന്ന് ഒന്നര മണിക്കൂറായിട്ടും ഡ്രൈവറെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സ്‌കൂള്‍, ട്യൂഷന്‍ വിദ്യാര്‍ഥികളും ഇതര സംസ്ഥാനക്കാരായ നിരവധി തൊഴിലാളികളും ബസിലുണ്ടായിരുന്നു.

വേളൂർ ജുമാ മസ്ജിദിന്റെ മിനാരമാണു ബസ്സിനു മുകളിലേക്കു തകർന്നു വീണത്. പരുക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. രാവിലെ ഏഴേമുക്കാലിനാണ് അപകടം. കാറിനെ മറികടക്കുന്നതിനിടയിലാണു സ്വകാര്യ ബസ് നിയന്ത്രണംവിട്ടു പള്ളിയിലേക്ക് ഇടിച്ചു കയറിയത്.

പെരിന്തണ്ണയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ എല്‍ 53 ഡി 4616 ക്ലാസിക് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു.

 

[mom_video type=”youtube” id=”3nvS_C-hwfE”]