വെടിക്കെട്ട് അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; അപകടത്തില്‍ പരിക്കേറ്റയാളുടെ മൊബൈലിൽ നിന്ന് ലഭിച്ചതാണു ദൃശ്യങ്ങൾ

single-img
11 April 2016

screen-10.42.05[11.04.2016]പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.അപകട സമയത്ത് വെടിക്കെട്ട് പുരയ്ക്ക് അടുത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 107 മരണമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇന്ന് ഒരാള്‍കൂടി മരിച്ചു.പരവൂര്‍ സ്വദേശി പ്രസന്നന്‍(45) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നരക്കാണ് സംസ്ഥാനത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 383ലേറെ പേരെ ഗുരുതര പരിക്കോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. വെടിക്കെട്ട്‌ നടന്നു കൊണ്ടിരിക്കെ വെടിക്കെട്ട്‌ സാമഗ്രികൾ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. രണ്ടു കിലോ മീറ്ററിനുള്ളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും കേടുപാടുകൾ പറ്റി .

മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.18 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ഇരുപതുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത് നരഹത്യയ്ക്കാണ് കേസ്. സ്ഥലത്ത് പോലിസ് ക്യാമ്പ് ചെയ്യുകയാണ്.

 

[mom_video type=”youtube” id=”DvS6H8k8NtQ”]