കുടുംബ ബന്ധങ്ങളുടെ കരുത്ത്, ഭാഷയിലെ മിതത്വം, മുതിര്‍ന്നവരോടുളള ബഹുമാനം അതെല്ലാമാണ് താന്‍ സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതെന്ന് ജഗദീഷ്

single-img
9 April 2016

Jagadeesh-Stills

കുടുംബ ബന്ധങ്ങളുടെ കരുത്ത്, ഭാഷയിലെ മിതത്വം, മുതിര്‍ന്നവരോടുളള ബഹുമാനം അതെല്ലാമാണ് താന്‍ സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതെന്നും അതല്ലാതെ വ്യക്തിപരമായി ഒരാക്രമണത്തിനും താനില്ലെന്ന് നടനും പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ്. ഏതെങ്കിലും കാര്യത്തെപ്പറ്റി ഞാന്‍ എന്തെങ്കിലും പറയുകയാണെങ്കില്‍ പിറ്റേന്ന് ഗണേഷിനെതിരെ ഞാന്‍ ഒളിയമ്പെയ്തു എന്നു മറ്റുള്ളവറ പറയും- ജഗദീഷ് പറഞ്ഞു.

താന്‍ സംസാരിക്കുന്നത് ജീവിത വിശുദ്ധിയെക്കുറിച്ചാണെന്നും രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് താനെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഓടി നടന്നപ്പോള്‍ സ്വന്തം ജോലിക്കിടെ ഏറെ കഷ്ടപ്പെട്ടാണ് തന്റെ ഭാര്യ രമ കുട്ടികളെ വളര്‍ത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ഭാര്യ മാത്രമല്ല എല്ലാ അമ്മമാരും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എതിരാളി ഗണേഷില്‍ കുമാറുണ്ടെങ്കില്‍ തനിക്കും കുമാറുണ്ടെന്നും പോസ്റ്ററുകളില്‍ പി.വി ജഗദീഷ് കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ പോസ്റ്ററുകളിലും ബാലറ്റ് പേപ്പറിലുമെല്ലാം തന്റെ യഥാര്‍ത്ഥ പേരായ പി.വി ജഗദീഷ് കുമാര്‍ എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പി.വി എന്നാല്‍ പത്തനാപുരത്തിന്റെ വികസനം ആണെന്ന് ജനങ്ങള്‍ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.