നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോണി നെല്ലൂര്‍

single-img
9 April 2016

johny-nelloor

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോണി നെല്ലൂര്‍. യുഡിഎഫിലേക്കും, കേരള കോണ്‍ഗ്രസ് ജേക്കബിലേക്കും മടങ്ങുന്ന കാര്യം പരിഗണനയിലാണെന്നും രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി മത്സരിക്കുകയാണെങ്കില്‍ മൂവാറ്റുപുഴ സീറ്റിലായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. അങ്കമാലി സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും, യുഡിഎഫ് നിര്‍വാഹക സമിതി അംഗത്വവും ജോണി നെല്ലൂര്‍ രാജിവെച്ചിരുന്നു. എല്‍ഡിഎഫിനോട് അയിത്തം ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പക്ഷേ ജോണി നെല്ലൂരിനെ എല്‍.ഡി.എഫ് കണ്ടതായിപ്പോലും ഭാവിച്ചില്ല. എല്‍ഡിഎഫും സീറ്റ് കൊടുക്കുന്ന കാര്യത്തില്‍ ജോണി നെല്ലൂരിനെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തിരിച്ചുളള മടക്കവും.