പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
8 April 2016

Oommen_Chandy_852753fപത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്നും ആ ഒരു ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഘട്ടം ഘട്ടമായിട്ടായിരിക്കും നിരോധനം നടപ്പില്‍ വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ മദ്യനയം പ്രകടനപത്രികയിലും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ മദ്യനയം അവ്യക്തമാണ്. മദ്യനയം യു.ഡി.എഫിന്റെ പ്രചാരണത്തിലെ മുഖ്യവിഷയമായിരിക്കും. അത് വരുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.