പനാമയിലെ കള്ളപ്പണം സംബന്ധിച്ച അഞ്ചാമത്തെ പട്ടികയിലും മലയാളിയുടെ പേര്

single-img
8 April 2016

Panama

പാനമയിലെ കള്ളപ്പണനിക്ഷേപക്കാരുടെ വിവരങ്ങളടങ്ങിയ അഞ്ചാമത്തെ പട്ടികയിലും മലയാളി. പുതിയതായി പുറത്തുവന്ന രേഖകളില്‍ തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണുള്ളത്.

റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്‌കരന്റെ പേരിലാണ്. പട്ടികയില്‍ വരുന്ന മൂന്നാമത്തെ മലയാളിയാണ് ഭാസ്‌കരന്‍. അതേസമയം, എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാസ്‌കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലിറങ്ങിയ പട്ടികയിലുണ്ടായിരുന്നത്.