ഒറ്റപ്പാലത്തു നിന്നും തന്നെ മാറ്റി ഷാനിമോള്‍ ഉസ്മാന് സീറ്റു നല്‍കിയതിനെതിരെ ശാന്താ ജയറാം

single-img
8 April 2016

SAN

തന്നെ കോമാളി വേഷം കെട്ടിച്ച് ആറുദിവസം ഒറ്റപ്പാലത്തെ വീടുകള്‍ കയറിയിറങ്ങിയത് എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വംവ്യക്തമാക്കണമെന്ന് ശാന്താ ജയറാം. ഒറ്റപ്പാലത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശേഷം പിന്നീട് പിന്‍വലിച്ചതിനെതിരെയാണ് ശാന്താ ജയറാം രംഗശത്തത്തിയത്.

എന്നാല്‍ ഷാനിമോള്‍ ഉസ്മാന് സീറ്റ് കിട്ടുന്നതില്‍ പ്രതിഷേധമില്ലെന്നും ശാന്ത ജയറാം പറഞ്ഞു. ഒറ്റപ്പാലത്തു ഷാനി മോള്‍ ഉസ്്മാനെ പരിഗണിക്കാന്‍ വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. മഹിളാ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധം നേതൃത്വം മുഖവിലക്കെടുക്കുകയായിരുന്നു. ശാന്തയ്‌ക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ കൂടി ഉയര്‍ന്നതോടെ ഷാനിമോള്‍ക്കു നറുക്കുവീഴുകയായിരുന്നു.