ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; എസ് പി സുകേശനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവില്ലെന്ന് ഹൈക്കോടതി

single-img
8 April 2016

court

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കോഴക്കേസ് അന്വേഷണം നടത്തിയ എസ്പി സുകേശനെതിരെയുളള ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അടിസ്ഥാന തത്വങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബിജു രമേശും, എസ്.പി ആര്‍ സുകേശനും കൂടിക്കാഴ്ച നടത്തിയെന്ന ദൃശ്യങ്ങള്‍ക്ക് വിശ്വാസ്യത എന്താണെന്നും കോടതി ചോദിച്ചു.

സുകേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ എഫ്ഐആര്‍ ഇടണമായിരുന്നുവെന്നും അതുകൊണ്ട് തന്നെ പ്രാഥമികമായ തെളിവുകള്‍ ഇല്ലാതെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ച് മറുപടി നല്‍കി

അന്വേഷണ ഘട്ടത്തില്‍ പിടിച്ചെടുത്ത സിഡികള്‍ ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ നടത്താതെ, ഒരു സിഡി മാത്രം ഹാജരാക്കിയിട്ട് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ബിജുരമേശിനെതിരെ അന്വേഷണം നടത്താത്തതെന്നും കോടതി ചോദിച്ചു.