ജനാധിപത്യത്തിന്റ അടിസ്ഥാനമാണ് ഭിന്നാഭിപ്രായവും സംസാരിക്കാനുമുള്ള അവകാശങ്ങളെന്ന് പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍

single-img
8 April 2016

28TH_OPED_NARIMAN_135226f

ജനാധിപത്യത്തിന്റ അടിസ്ഥാനമാണ് ഭിന്നാഭിപ്രായവും സംസാരിക്കാനുമുള്ള അവകാശങ്ങളെന്ന് പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍. രാഷ്ട്രപതിഭവനില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരിമാന്‍.

രാജ്യത്തെ ഭരണ നിര്‍വഹണ സമിതികള്‍ ഒരാളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് ഏകതയെങ്കില്‍ താന്‍ ശക്തമായി വിയോജിക്കുന്നുവെന്നും നരിമാന്‍ പറഞ്ഞു. ജനാധിപത്യ സംനിധാനമൊഴിച്ച് മറ്റേത് സംവിധാനമാണെങ്കിലും നിശ്ചയമായും അവ ധാര്‍ഷ്ട്യം, സ്വേച്ഛാധിപത്യം, ഏകാധിപത്യം എന്നിവയിലേക്ക് നീങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭരണഘടന പോലും തിരുത്തികൊണ്ടുള്ള ജനാധിപത്യ പ്രക്രിയയിലുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ വലിയ ദുരന്തമായിരിക്കും വരുത്തി വെക്കുകയെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ രാഷ്ട്രപതി സ്വീകരിക്കണമെന്നും അദ്ദേഹം ഓറമ്മിപ്പിച്ചു.