ബാര്‍ കോഴ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് മാണി

single-img
8 April 2016

23tv_mani_jpg_1526934g

ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നു മുന്‍ ധനമന്ത്രി കെ.എം.മാണി. കേസ് തള്ളുകയല്ല മറിച്ച് സ്റ്റേ നല്‍കാതിരിക്കുകയാണ് കോടതി ചെയ്തത്. പിന്നെ എങ്ങനെയാണ് വിധി തിരിച്ചടിയാവുകയെന്നും മാണി ചോദിച്ചു.

നേരത്തെ, വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും ഈ മാസം 16നു നിശ്ചയിച്ചിരിക്കുന്ന വിജിലന്‍സ് കോടതി നടപടികള്‍ തുടരട്ടെ എന്നും ജസ്റ്റീസ് പി.ഡി.രാജന്‍ നിരീക്ഷിച്ചിരുന്നു. വിജിലന്‍സ് കോടതി നടപടികള്‍ക്കുശേഷവും ഹര്‍ജിക്കാരനു പരാതിയുണ്‌ടെങ്കില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാമെന്നും ത്തരവില്‍ വ്യക്തമാക്കിയിരുന്നു.