കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.നൂറുദ്ദീന്‍ മത്സര രംംത്തു നിന്നും പിന്മാറി

single-img
7 April 2016

hqdefault

കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.നൂറുദ്ദീന്‍ മത്സര രംഗത്തു നിന്നും പിന്മാറി. മത്സരിക്കാനില്ലെന്ന് നൂറുദ്ദീന്‍ ആര്‍എസ്പി നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസ് വിട്ടു നല്‍കിയ സീറ്റില്‍ ആര്‍എസ്പി കണ്‌ടെത്തിയ സ്ഥാനാര്‍ഥിയാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ നൂറുദ്ദീന്‍.

കഴിഞ്ഞ ദിവസമാണ് നൂറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പൊതു സമ്മതന്‍ എന്ന നിലയിലാണ് നൂറുദ്ദീനെ ആര്‍എസ്പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തില്‍ മത്സര രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്ന് നൂറുദ്ദീന്‍ നിലപാടെടുക്കുയും ഈ ആവശ്യത്തോട് ആര്‍എസ്പി അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതോടെയുമാണ് നൂറുദ്ദീന്‍ പിന്മാറാന തീരുമാനിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി നൂറുദ്ദീന്‍ മത്സരിച്ചിരുന്നു.