കാശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ കൊലപ്പെടുത്തി

single-img
7 April 2016

indian-army-soldiers-023

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ബുധനാഴ്ച രാത്രിയിലാണു സംഭവം. ഭീകരര്‍ ഒളിച്ചിരിപ്പുണ്‌ടെന്ന വിവരത്തെ തുടര്‍ന്നു സുരക്ഷാസേന പരിശോധന നടത്തവേ വെടിവയ്പ്പുണ്ടാകുകയായിരുന്നു.

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.