പകരം സീറ്റില്ലാതെ കയ്പമംഗലം വിട്ടുനല്‍കില്ലെന്നു കോണ്‍ഗ്രസിനോട് ആര്‍എസ്പി

single-img
7 April 2016

RSP-Voters-Awareness-Meetin

പകരം സീറ്റില്ലാതെ കയ്പമംഗലം വിട്ടുനല്‍കില്ലെന്നു കോണ്‍ഗ്രസിനോട് ആര്‍എസ്പി. കയ്പമംഗലത്ത് ആര്‍എസ്പി നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി നൂറുദീന്‍ പിന്മാറിയതിനെത്തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചതിനു പിന്നാലെയാണ് പ്രസ്താവനയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.

കയ്പമംഗലം സീറ്റ് ഔദ്യോഗികമായി ആര്‍.എസ്.പിയുടേതാണെന്നും കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ പകരം സീറ്റുവേണമെന്നും ആര്‍എസ്പി നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.