വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഇനി സുരക്ഷിതം;ഉപയോക്താക്കളുടെ സന്ദേശങ്ങൾ ഇനി വാട്സ്ആപ്പിനു പോലും വായിയ്ക്കാൻ കഴിയില്ല

single-img
6 April 2016

whatsapp-se-blindaസന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷനോടു കൂടി അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമൊഴികെ മറ്റാർക്കും (വാട്ട്സാപ് കമ്പനി ഉൾപ്പെടെ) സന്ദേശങ്ങൾ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എന്‍ക്രിപ്ഷന്‍) വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിസ്‌ക്രിപ്ഷന്‍) ചെയ്യുന്ന പ്രക്രിയയിലൂടെയാണു ഇത് സാധ്യമാകുന്നത്.

വാട്ട്‌സാപ്പിലൂടെ അയക്കുന്ന മെസ്സേജുകള്‍ അവരുടെ സെര്‍വറില്‍ സേവ് ആവുകയില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ചെയ്യുവാനോ സാധിക്കില്ല .നിലവിൽ ടെക് കമ്പനികൾക്കും അമേരിക്കൻ സർക്കാരിനുമിടയിൽ നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സാപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രാവർത്തികമാക്കിയതെന്ന് കരുതപ്പെടുന്നു.എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക് കമ്പനിയോട് ഉപയോക്താക്കളുടെ സന്ദേശങ്ങൾ നൽകുന്നതിന് സമ്മർദ്ദം ചെലുത്താനാകില്ല. ഇനി ഉപയോക്താക്കളുടെ സന്ദേശങ്ങൾ സർക്കാരിനു നൽകാൻ കമ്പനി തീരുമാനിച്ചാലും സാധിക്കില്ലെന്നതാണ് ഈ അപ്ഡേഷന്റെ ഏറ്റവും വലിയ പ്രത്യേകത.