സഭയുടെ മനസ്സറിഞ്ഞാണു ഇടതു മുന്നണി വീണ ജോർജ്ജിനെ സ്ഥാനാർഥിയാക്കിയതെന്ന് ഓർത്തഡോക്സ് സഭ;കോൺഗ്രസിന്റെ അവഗണന വിശ്വാസികൾ തിരിച്ചറിയുമെന്ന് കതോലിക്ക ബാവ

single-img
6 April 2016

12670486_1131306506901098_6422786744467423166_nകോൺഗ്രസിനെതിരെ നിലപാട് പരസ്യമാക്കി ഓർത്തഡോക്സ് സഭ രംഗത്തെത്തി.സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ് ഓർത്തഡോക്സ് സഭയെ പൂർണ്ണമായും അവഗണിച്ചതായും കോൺഗ്രസിന്റെ അവഗണന വിശ്വാസികൾ തിരിച്ചറിയുമെന്ന് കതോലിക്ക ബാവ പറഞ്ഞു

അതേസമയം സഭയുടെ മനസ്സറിഞ്ഞാണു ഇടതു മുന്നണി വീണ ജോർജ്ജിനെ സ്ഥാനാർഥിയാക്കിയതെന്ന് ബാവ വ്യക്തമാക്കി.സഭാംഗം എന്ന പരിഗണന വീണയ്ക്ക് ആറന്മുളയിൽ ലഭിക്കുമെന്നും കതോലിക്ക ബാവ പറഞ്ഞു.എല്ലാ പാർട്ടികളോടും സഭാഗങ്ങളെ സ്ഥാനാർഥികളാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ബാവ വ്യക്തമാക്കി.

സഭാ സ്ഥാനാര്‍ഥിയെ ആറന്മുളയ്ക്ക് വേണ്ട. ഇത് പേമെന്റ് സ്ഥാനാര്‍ഥിയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ആറന്മുളയിൽ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിനെതിരെ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു.ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയാണ് വീണ ജോര്‍ജ്ജ്.ആറന്മുളയില്‍ ഏഴ് പേരെ വരെ പരിഗണിക്കുകയും, നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലുമാണ് വീണാ ജോര്‍ജിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്