ക്രിക്കറ്റിന്റെ വികസനത്തിന് ബി.സി.സി.ഐ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി

single-img
6 April 2016

4c11874e6eb42ace874d78375b3aa03b-2-990x556ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. ക്രിക്കറ്റിന്റെ വികസനത്തിന് ബി.സി.സി.ഐ ഒന്നും ചെയ്യുന്നില്ലെന്നാണ് സുപ്രീംകോടതി കുറ്റപ്പെടുത്തി.2013- ഐ.പി.എല്‍ അഴിമതി അഴിമതി അന്വേഷിച്ച ലോധാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐ നല്‍കിയ സാമ്പത്തിക സഹായത്തിന്റെ കണക്കുകള്‍ പരിശോധിച്ച സുപ്രീംകോടതി 11 സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ പോലും ബി.സി.സി.ഐ നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. ബി.സി.സി.ഐ.യുടെ സാമ്പത്തിക വിതരണം കൂടുതല്‍ നീതി പൂര്‍വ്വമാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി ഈ പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്തിന് വേണ്ടിയാണ് ഇങ്ങനെ യാചിക്കേണ്ടി വരുന്നതെന്നും, പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡിലുള്ളവരുടെ മുഖം നോക്കിയ ശേഷമാണോ ബി.സി.സി.ഐ പണം അനുവദിക്കുന്നതെന്നും ചോദിച്ചു.