ചെലവു ചുരുക്കുന്നതിനായി കുവൈറ്റും സ്വദേശിവത്‌കരണം ഊർജ്ജിതമാക്കുന്നു;വിദേശ ജീവനക്കാരെ പിരിച്ചു വിടൽ ഭീഷണിയിൽ

single-img
6 April 2016

To match Analysis KUWAIT-ECONOMY/

കുവൈറ്റിലെ കൂടുതല്‍ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും സ്വദേശിവത്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ചെലവു ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതത്വം പരിഹരിക്കുന്നിനുമായാണു നടപടി.സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്വദേശികളെ പരമാവധി നിയമിക്കണമെന്നാണ്‌ സിവില്‍ സര്‍വീസ്‌ കമ്മീഷന്‍ നിര്‍ദേശം നിലവിൽ വന്നു.

നേരിട്ട്‌ നിയമിതരായ വിദേശി സെക്രട്ടറിമാരെ പിരിച്ച്‌ വിട്ട്‌ പകരം കരാര്‍ അടിസ്‌ഥാനത്തില്‍ നിയമനം നടത്താന്‍ കുവൈറ്റ്‌ പെട്രോളിയം കോര്‍പ്പറേഷന്‍ സഹകമ്പനികളോട്‌ ആവശ്യപെട്ടിട്ടുണ്ട്‌.ദിവസവേതന വ്യവസ്‌ഥയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ പിരിച്ചു വിടാനും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ വിദേശികളെ ജോലിയ്‌ക്ക് നിയമിക്കുന്നതിന്‌ മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ്‌ തൊഴില്‍ മന്ത്രികൂടിയായ ഹിന്ദ്‌ അല്‍ സഹീബിന്റെ നിര്‍ദേശം