ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നെങ്കിലും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്നതിനാല്‍ ഗണേഷ്‌കുമാറുമായി സഹകരിക്കാറില്ലെന്ന് ജഗദീഷ്

single-img
5 April 2016

ganesh_jagadeesh

പത്തനാപുരത്തെ തന്റെ എതിരാളി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗദീഷ് രംഗത്ത്. ഗണേഷ് കുമാര്‍ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ലെന്ന് ജഗദീഷ് പറഞ്ഞു. സരിത പുറത്ത് വിടുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷാണെന്നും ജഗദീഷ് ആരോപിച്ചു.

ഗണേഷ് കുമാറാ് സരിത എസ് നായര്‍ പുറത്തുവിടുന്ന കത്തുകള്‍ക്ക് പിന്നില്‍. അദ്ദേഹം ഇപ്പോള്‍ സരിതയെ സ്ഫോടക വസ്തുവായി ഉപയോഗിക്കുകയാണ്. ആ സ്‌ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അതിനായി ആ എഴുത്ത് എഴുതി കൊടുക്കുന്നത് ഗണേഷ് കുമാറാണ്. ജഗദീഷ് പറഞ്ഞു.

തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിനുശേഷം ആദ്യമായി പത്തനാപുരത്ത് എത്തിയ ജഗദീഷിന് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. അവിടെ നടത്തിയ പ്രസംഗത്തിലാണ് ഗണേഷിനെതിരെ ആരോപണങ്ങളുന്നയിച്ച് ജഗദീഷ് സംസാരിച്ചത്.