ബിജു രമേശ് പുറമ്പോക്ക് കൈയേറി നിര്‍മ്മിച്ചിരിക്കുന്ന രാജധാനി ഹോട്ടല്‍ പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി

single-img
5 April 2016

biju-ramesh-to-court-2

ബിജു രമേശ് പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച രാജധാനി ഹോട്ടല്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി പൊളിച്ചു നീക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പ്രധാന കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിക്കാതെ വേണം കെട്ടിടം പൊളിക്കാനെന്നും സര്‍ക്കാരിന്റെ ഓപ്പറേഷന്‍ അനന്ത പദ്ധതി തുടരാമെന്നും കോടതി പറഞ്ഞു.

കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്തു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.