ഇന്നലകളില്‍ നമ്മുടെ ചെരുപ്പ് തുടച്ചിരുന്നവര്‍ ഇന്ന് ഭരണഘടനയുടെ സഹായത്തോടെ നമ്മെ ഭരിക്കുന്നുവെന്ന് ദളിതരെ പരാമര്‍ശിച്ച് ബി.ജെ.പയുടെ വനിതാ നേതാവ് മധു മിശ്ര

single-img
5 April 2016

Madhu Misra

ബി.ജെ.പിയുടെ വനിതാ നേതാവ് ജാതീയമായ അധിക്ഷേപം പൊതുവേദിയില്‍ പറഞ്ഞ് പുലിവാല് പിടിച്ചു. യു.പിയിലെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് മധു മിശ്രയാണ് ദളിതരെ അധിക്ഷേപിച്ച് പൊതുവേദിയില്‍ ജാതീയമായ വിദ്വേഷ പ്രസംഗം നടത്തിയത്. ഇന്നലകളില്‍ നമ്മുടെ ചെരുപ്പ് തുടച്ചിരുന്നവര്‍ ഇന്ന് ഭരണഘടനയുടെ സഹായത്തോടെ നമ്മെ ഭരിക്കുന്നുവെന്ന കാര്യം മറക്കരുതെന്നായിരുന്നു മധു മിശ്രയുടെ വിവാദ പ്രസ്താവന.

രാജ്യത്ത് ദളിതര്‍ അടക്കമുള്ള പിന്നോക്കക്കാരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനെതിരെ ശക്തമായ പോരാട്ടം വേണമെന്നും മധു ആവശ്യപ്പെട്ടു. വേദിയിലുണ്ടായിരുന്ന അലിഗഡ് എം.പി സതീഷ് ഗൗതമിനോടാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പണ്ട്് പിന്നോക്കക്കാരുടെ അടുത്തുപോലും നാം ഇരിക്കാറില്ലായിരുന്നുവെന്ന് ഓഖര്‍ക്കണമെന്നും മധു ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ വേദിയില്‍ നിന്നു പോയ ശേഷമായിരിക്കാം മധു മിശ്ര ഈ പ്രസ്താവന നടത്തിയതെന്നും ഈ വാര്‍ത്ത ശരിയാണെങ്കില്‍ താന്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്നും സതീഷ് ഗൗതം പറഞ്ഞു. തുടര്‍ന്ന് വനിതാ നേതാവിനെ തിങ്കളാഴ്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലഷ്മികാന്ത് ബാജ്പേയ് സസ്പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.