അങ്കമാലിയില്‍ നഗരസഭാ മുന്‍ അധ്യക്ഷന്‍ ബെന്നി മൂഞ്ഞേലി ഇടത് സ്ഥാനാര്‍ഥി

single-img
5 April 2016

24TVJOSE_THETTAYIL_1496133e

ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയിലിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റില്ല. തെറ്റയിലിന്റെ മണ്ഡലമായ അങ്കമാലിയില്‍ ബെന്നി മൂഞ്ഞേലി ഇടത് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്. അങ്കമാലി നഗരസഭാ മുന്‍ അധ്യക്ഷനാണ് ബെന്നി.

ജെഡിഎസ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം പാര്‍ട്ടിയുടെ മറ്റ് മൂന്ന് സിറ്റിംഗ് എംഎല്‍എമാരും വീണ്ടും മത്സരിക്കാന്‍ തീരുമാനമായി. മാത്യൂ ടി. തോമസ് (തിരുവല്ല), ജമീല പ്രകാശം (കോവളം), സി.കെ.നാണു (വടകര) എന്നിവരാണ് വീണ്ടും ജനവിധി തേടുന്നത്.

തെറ്റയിലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നും അതിനാല്‍ മാറിനില്‍ക്കുന്നതാണ് ഉചിതമെന്നും നേതൃയോഗം വിലയിരുത്തി.