മലബാറില്‍ ആദ്യമായി ഒരു െട്രയിന്‍ യാത്രക്കാരുമായി വൈദ്യുതി എന്‍ജിന്റെ പിന്‍ബലത്തോടെ യാത്ര പൂര്‍ത്തിയാക്കി

single-img
4 April 2016

Kozhikode-Trivandrum-Janshatabdi-Express

ജനശതാബ്ദി എക്‌സ്പ്രസ് ഇന്നലെ കോഴിക്കോടെത്തിയത് മലബാറിന്റെ ചരിത്രത്തില്‍ പുതു അദ്ധ്യായം രചിച്ചുകൊണ്ടാണ്. മലബാറില്‍ ആദ്യമായി യാത്രക്കാരുമായി തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വൈദ്യുതി എന്‍ജിന്റെ പിന്‍ബലത്തോടെ കോഴിക്കോട്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.15 നായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം.

മുമ്പ് നേരത്തെ ഗുഡ്‌സ് ട്രെയിനുകള്‍ വൈദ്യുതി എന്‍ജിനില്‍ കോഴിക്കോട്ട് എത്തിയിരുന്നുവെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത് ആദ്യമായാണ്. രാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ട്രെയിന്‍ നമ്പര്‍ 12076- തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്‌സപ്രസും ഉച്ചയ്ക്ക് ശേഷമുള്ള കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദിയും വൈദ്യുതി എന്‍ജിനില്‍ വിജയകരമായി സര്‍വീസ് പൂര്‍ത്തിയാക്കി.

ഉച്ചയ്ക്ക് 11.50ന് ഷൊര്‍ണൂരില്‍ എത്തിയ ജനശതാബ്ദി അവിടെനിന്ന് 1.15ന് വൈദ്യുതി എന്‍ജിനില്‍ തന്നെ കോഴിക്കോട് എത്തുകയായിരുന്നു. മുമ്പ് പതിനഞ്ചു മിനിറ്റോളം ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ട് എന്‍ജിന്‍ മാറ്റിയ ശേഷമാണ് രെടയിന്‍ യാത്ര തുടര്‍ന്നിരുന്നത്. ഇനിമുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഇനി നേരിട്ടു കോഴിക്കോടുവരെ എത്താം.