നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍

single-img
4 April 2016

R-Chandrasekharan-INTUC-Full

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. തൊഴിലാളി പ്ര്വര്‍ത്തകരെ സീറ്റു ചര്‍ച്ചകളില്‍ നിന്നും ഒഴിവാകക്കിയെന്ന ആരോപണമുയര്‍ത്തിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രശേഖരന്‍ മുന്നോട്ടു വന്നത്.

പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് തര്‍ക്കം പരിഹരിക്കാത്തത് അപമാനകരമെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ബെന്നി ബഹനാനെ മാത്രം ക്രൂശിലേറ്റിയതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.