വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങളെ കൂടുതല്‍ പിന്തുണച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണെന്ന് വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ

single-img
4 April 2016

Dwayne-Bravo_3213990

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങളെ കൂടുതല്‍ പിന്തുണച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണെന്ന് വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ. വാശിയേറിയ പോരാട്ടത്തിലൂടെ ലോകകപ്പ് നേടിയതിന് ശേഷം ഇതുവരെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരില്‍ ആരും വിളിച്ചിട്ടില്ലെന്നും ബ്രാവോ പറഞ്ഞു.

അര്‍ഹതപ്പെട്ടവരുടെ കൈകളിലല്ല രാജ്യത്തിന്റെ ക്രിക്കറ്റ് കടിഞ്ഞാണ്‍. ട്വന്റി 20 കിരീടം ചൂടിയിട്ട് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരൊറ്റ പ്രതിനിധി പോലും ഫോണില്‍ വിളിക്കുകയോ സന്തോഷം പങ്കുവെക്കുകയോ ചെയ്തില്ല. നായകന്‍ ഡാരന്‍ സമിക്ക് പിന്നാലെയാണ് വിന്‍ഡീസ് ബോര്‍ഡിനെതിരെ ബ്രാവോ പൊട്ടിത്തെറിച്ചു.

ഈ ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്തണമെന്നോ കളിക്കണമെന്നോ വിന്‍ഡീസ് ബോര്‍ഡിന് താത്പര്യമുണ്ടായിരുന്നില്ലെന്നും താരങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതു കൊണ്ട് തന്നെയാണ് ഈയൊരു അവഗണനയെന്നും ബ്രാവോ പറഞ്ഞു. സ്വന്തം നാടിനേക്കാള്‍ ബിസിസിഐ അധികൃതരാണ് തങ്ങളെ പിന്തുണച്ചതെന്നും ബ്രാവോ പറഞ്ഞു.