പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആരാധ്യ പുരുഷനാണെന്ന് ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ

single-img
4 April 2016

_KIMP_KAVIOOR_PONN_1454602f

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആരാധ്യ പുരുഷനാണെന്ന് ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ. സത്യസന്ധത കൈ മുതലായുളള അദ്ദേഹത്തെ ഏവരും മാതൃകയാക്കേണ്ടതാണെന്നും പറയുന്നത് മാത്രം പ്രവര്‍ത്തിക്കുന്നൊരു മനുഷ്യനാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞു.

ബി.ജെ.പിയുടെ മണലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നരേന്ദ്രമോദി ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ വിജയത്തിലെത്തിക്കാന്‍ പ്രയത്നിക്കുന്നവരുടെ കൂട്ടത്തില്‍ താനും ഒപ്പമുണ്ടാകുമെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.