2011 ല്‍ പത്തനാപുരത്ത് വി.എസിനെ അധിക്ഷേപിച്ച പ്രസംഗം നടത്തിയ ഗണേഷിനെതിരേ സിപിഎം നല്‍കിയ പരാതി പിന്‍വലിച്ചു

single-img
2 April 2016

Ganesh

2011 നവംബര്‍ 27ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനംമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദിയില്‍ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ സംഭവത്തില്‍ കെ.ബി.ഗണേശ്കുമാറിനെതിരേ സിപിഎം നല്‍കിയ പരാതി പിന്‍വലിച്ചു. പത്തനാപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു അച്യുതാനന്ദനെ അധിക്ഷേപിച്ച് ഗണേഷ് സംസാരിച്ചത്.

പത്തനാപുരത്ത് നടന്ന യുഡിഎഫിന്റെ രാഷ്്ട്രീയ വിശദീകരണ യോഗത്തിലെ പരാമര്‍ശം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ നേതാവ് സജീഷാണ് ഗണേഷിനെതിരെ പുനലൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. അന്ന് ചീഫ് വിപ്പായിരുന്ന പി.സി. ജോര്‍ജും യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് സംഭവത്തില്‍ ഗണേഷ് മാപ്പ് പറഞ്ഞിരുന്നു.

യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തില്‍ ഗണേഷ് മുതിര്‍ന്ന നേതാവിനെ പരസ്യമായി ആക്ഷേപിച്ചത് സിപിഎം മറക്കാന്‍ തയാറായതിനെതിരേ പാര്‍ട്ടിക്കുളളില്‍ ശക്തമായ ചേരിതിരിവ് ഉടലെടുത്തിട്ടുണ്ട്.