മോഷണകുറ്റം ആരോപിച്ചു 13 വയസ്സുകാരനെ മൂത്രം കുടിപ്പിച്ചു

single-img
2 April 2016

children

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഗോതമ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 13 വയസ്സുകാരനെ മൂത്രം കുടിപ്പിച്ചു. ക്രൂരമായ മര്‍ദനത്തിനു ശേഷമാണ് ബാലനെ മൂത്രം കുടിപ്പിച്ചത്. മുപ്പത് കിലോ ഗോതമ്പ് മോഷ്ടിച്ചെന്നാരോപിചു ആയിരുന്നു ഇത് .

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്, 13 വയസ്സായ സുനിലിനെയാണ് അയല്‍വാസിയായ ഗജേന്ദ്ര ഗാംഗ്വാര്‍ മര്‍ദിച്ചത്. തടയാന്‍ ചെന്ന സഹോദരന്‍ മഹേന്ദ്രയെയും ആക്രമിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും അന്വേഷണം നടത്തി നടപടി എടുക്കും എന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് പാണ്ഡേ പറഞ്ഞു. സുനില്‍ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.