ഇന്ത്യന്‍ ചാള്‍സ് ശോഭരാജെന്ന് അറിയപ്പെടുന്ന ധനി രാം മിത്തല്‍ പിടിയിലായി

single-img
2 April 2016

SuperNatwarla

ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ ക്രിമിനലും മുന്‍ അഭിഭാഷകനുമായ ധനി രാം മിത്തല്‍(77) പോലീസിന്റെ പിടിയിലായി. സൂപ്പര്‍ നട്‌വര്‍ലാല്‍ എന്ന അപരനാമമുള്ള ഇയാള്‍ക്കെതിരെ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലായി 127 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വാഹന മോഷണങ്ങളും ക്രിമിനല്‍ കുറ്റങ്ങളുമാണ് കേസുകളില്‍ കൂടുതലും. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മിത്തല്‍ പട്യാല ഹൗസ് കോടതിയിലും ഡല്‍ഹി, റോത്തക് എന്നിവിടങ്ങളിലെ പ്രാദേശിക കോടതികളിലും പ്രാക്ടീസ് ചെയ്ത വ്യക്തിയായിരുന്നു. റോത്തകില്‍ നിന്നു ബിരുദം സമ്പാദിച്ച മിത്തല്‍ വ്യാജരേഖ ചമച്ച് റെയില്‍വേയില്‍ ജോലി നേടുകയും ചെയ്തിരുന്നു.

ഹരിയാനയിലെ ഝാജ്ജര്‍ ജില്ലാ മജിസ്‌ട്രേറ്റായി ആള്‍മാറാട്ടം നടത്തിയ ഇയാള്‍ 2,740ഓളം പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാജരേഖ നിര്‍മിക്കുന്നതിനിടെ 1964ലാണ് ആദ്യമായി ഇയാള്‍ പോലീസ് പിടിയിലാകുന്നത്.