പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ തങ്ങളുടെ പൗരന്മാരെന്നു പാക് അന്വേഷണസംഘം

single-img
1 April 2016

pathankot_2791958f

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു, ഭീകരര്‍ തങ്ങളുടെ പൗരന്‍മാര്‍ തന്നെ. പത്താന്‍കോട്ടിലെ വ്യോമസേന താവളം ആക്രമിച്ച ഭീകരര്‍ തങ്ങളുടെ പൗരന്മാര്‍ തന്നെയെന്നു പാക്കിസ്ഥാന്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കേസിലെ തെളിവുകള്‍ തങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പാക്കിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സിആര്‍പിസിയുടെ 188 വകുപ്പ് പ്രകാരമാണു അപേക്ഷ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ പൗരന്മാര്‍ അന്യരാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉപയോഗിക്കുന്ന വകുപ്പാണിത്. കൊല്ലപ്പെട്ട നാലു ഭീകരരുടെ ഡിഎന്‍എ റിപ്പോര്‍ട്ട് അടങ്ങിയ രേഖകള്‍ പാക്കിസ്ഥാന്‍ സംഘത്തിനു കൈമാറി. ഇവ ഭീകരരുടെ കുടുംബാംഗങ്ങളുമായി ഒത്തുനോക്കാനും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.