പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് സര്‍വേ

single-img
1 April 2016

AAM_AADMI_PARTY_RA_1280207f

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് സര്‍വേഫലം. 117 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി 94 മുതല്‍ 100 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ഹഫ്പോസ്റ്റ്-സീവോട്ടര്‍ സര്‍വേയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്.

2015 അവസാനം നടത്തിയ സര്‍വേയില്‍ എ.എ.പിക്ക് 83 മുതല്‍ 89 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നത്. എട്ട് മുതല്‍ പതിനാല് സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും ആറ് മുതല്‍ പന്ത്രണ്ട് വരെ സീറ്റുമായി ശിരോമണി അകാലിദള്‍-ബി.ജെ.പി കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് സര്‍മവ്വ പറയുന്നത്. 78 ശതമാനം ആളുകളും നിലവിലെ സര്‍ക്കാര്‍ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

ശിരോമണി അകാലിദളിന് 56 സീറ്റും കോണ്‍ഗ്രസിന് 46 സീറ്റുമാണ് 2012ല്‍ നടന്ന പഞ്ചാബ് നിമയസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബി.ജെ.പിക്ക് പന്ത്രണ്ട് സീറ്റാണ് ലഭിച്ചത്.