ഇടുക്കിയെ രക്ഷിക്കാന്‍ ഇനി ദൈവത്തിനുപോലും സാധിക്കില്ല, ഈ സ്ഥിതി തുടര്‍ന്നാല്‍

single-img
1 April 2016

Idukki

ഇടുക്കിയിലെ മലനിരകള്‍ ഇടിച്ചു നിരത്തി പരിസ്ഥിതിയെ മസ്രാഹിച്ച് റിസോര്‍ട്ടുകള്‍ ഉയരുന്നു. ഇടുക്കി ഡാമിന് സമീപം ‘ കാല്‍വരി മൗണ്ട് ‘ മലനിരകളില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് എഞ്ചിനീയറിംഗ് മേഖലയ്ക്കും , ഹോട്ടല്‍ വ്യവസായത്തിനും അപമാനമാണെന്നാണ് ചുണ്ടിക്കാണിക്കപ്പെടുന്നത്.

മലനിരകളുടെ തൊട്ടടുത്ത് കാട്ടാന മേയുന്ന പുല്‍മടുകളില്‍ സ്‌ഫോടനം നടത്തിയാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള കല്ലെടുക്കുന്നതെന്നും ആരോപണമുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ല. യന്ത്ര സഹായത്താല്‍ മലയിടിച്ച് നിരത്തി അവിടെ കല്ലുപയോഗിച്ചു കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടുകളിലിരുന്നാല്‍ ഇടുക്കി ഡാമിന്റെ മുഴുവന്‍ കാഴ്ചയും കാണാനാകുമെന്നുള്ളതാണ് പ്രത്യേകത. ഈ ഒരു സൗകര്യത്തിനു വേണ്ടിയാണ് റിസോര്‍ട്ട് അധികൃതര്‍ പ്രകൃതിയെ ഒരു ദയയുമില്ലാതെ നശിപ്പിക്കുന്നത്.

ഈ റിസോര്‍ട്ടിന്റെ നിറമ്മാണത്തിനു വേണ്ടി ഏഷകദേശം ആയിരം ലോഡ് കല്ലുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അധികൃതരുടെ ശ്രദ്ധ അടിയന്തിരമായി ഇവിടേക്ക് പതിഞ്ഞില്ലെങ്കില്‍ ഗുരുതരമായ പാരസ്ഥിതികാഘാതമായിരിക്കും ഈ പ്രദേശത്തിന് സംഭവിക്കുന്നത്.