മിച്ച ഭൂമി വിവാദ സ്വാമിക്ക് നല്‍കിയ കേസില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അടൂര്‍ പ്രകാശിന്റെ ആവശ്യം തള്ളി ഹൈക്കോടതി

single-img
1 April 2016

adoor-prakash

സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിക്ക് നല്‍കിയെന്ന കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയ റവന്യൂമന്ത്രി അടൂര്‍ പ്രകാശിന് തിരിച്ചടി. വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്ക് സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്നും, നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് അടൂര്‍ പ്രകാശ് ഹൈക്കോടതിയെ സമീപച്ചത്. ഭൂമി നല്‍കാന്‍ ഉത്തരവിറക്കിയെങ്കിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് സര്‍ക്കാര്‍ പിന്‍വലിച്ചതായി മന്ത്രി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പിന്‍വലിച്ചശേഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാഷ്ട്രീയപ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ 25നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് കോടതിയുടെ നിര്‍ദേശം.