ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂര്‍ അസറിനെ നിരോധിക്കണം എന്ന ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രമേയം തടഞ്ഞ ചൈനയുടെ നീക്കം തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്നു കോണ്‍ഗ്രസ്

single-img
1 April 2016

jaish-story-fb_647_010716074536

കുപ്രസിദ്ധ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂര്‍ അസറിനെ നിരോധിക്കണം എന്ന ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രമേയം തടഞ്ഞ ചൈനയുടെ നീക്കം തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്നു കോണ്‍ഗ്രസ്. ജയ്‌ഷെ മുഹമ്മദ് പോലെയുള്ള ഗ്രൂപ്പുകള്‍ ഇന്ന് ഇന്ത്യയ്‌ക്കെതിരാണെന്നും നാളെ ചൈനയ്ക്കു നേരെയും അവര്‍ തിരിഞ്ഞേക്കാമെന്നും കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ പറഞ്ഞു.

ഗൂഢലക്ഷ്യങ്ങളോടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ നാളെ അവരെ നേരിടേണ്ടി വരും. അസറിനെ പോലെ ഒരാളെ പിന്തുണയ്ക്കുന്നതു ചൈനയ്ക്കു ഗുണം ചെയ്യില്ല: പി.സി ചാക്കോ പറഞ്ഞു.

ഇന്ത്യയുടെ പ്രമേയം പാക്കിസ്ഥാനുമായി ചേര്‍ന്നാണു ചൈന തടഞ്ഞത്. അസറിനെതിരേ നടപടിയെടുക്കുന്നതിനു യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും തള്ളിപ്പോകുകയായിരുന്നു. അസറിനു വേണ്ടി ഒന്നിലധികം തവണ നിലകൊണ്ട ഒരേയൊരു രാജ്യം ചൈനയാണെന്നുള്ള കാര്യവും ശ്രദ്ധേയമാണ്.