ഒരുമാസത്തില്‍ പരപ്പനങ്ങാടിയില്‍ പൊലിഞ്ഞത് 34 ഇരുചക്രവാഹന യാത്രികരുടെ ജീവനുകള്‍

single-img
31 March 2016

petrol_price_hike_z8gqdഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹനങ്ങള്‍ക്ക് പരപ്പനങ്ങാടിയിലെ പമ്പുകളില്‍ നിന്നും ഇനി പെട്രോള്‍ ഇല്ല. മുമ്പ്് മലപ്പുറത്ത് നടപ്പാക്കിയ പദ്ധതി പാരപ്പനങ്ങാടിയിലും കര്‍ശനമാക്കുകയാണ് പരപ്പനങ്ങാടി പോലീസ്. ഏപ്രില്‍ നാലു മുതല്‍ സ്റ്റേഷന്‍ പരിധിയിലെ മുഴുവന്‍ പമ്പുകളിലും പദ്ധതി നിര്‍ബന്ധമായും നടപ്പില്‍ വരുത്തുമെന്ന് പരപ്പനങ്ങാടി എസ്.ഐ: കെ.ജെ ജിനേഷ് അറിയിച്ചു.

ഈ ആവശ്യം ഉന്നയിച്ച് എസ്. ഐ പമ്പുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലുണ്ടായ തീരുമവാനരപകാരമാണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന് പമ്പ് അധികാരികള്‍ അറിയിച്ചത്. 34 ജീവനുകളാണ് കഴിഞ്ഞ മാസം ജില്ലയില്‍ വ്യത്യസ്ത അപകടങ്ങളില്‍ മരണമടഞ്ഞത്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചവരാണ് മരണമടഞ്ഞതില്‍ കൂടുതലും എന്നതാണ് പോലീസിനെ ഇങ്ങനെ ഒരു പദ്ധതിക്ക് ചിന്തി്പിച്ചത്.

ഇക്കാര്യത്തിന് പമ്പുടമകളുടെ പൂര്‍ണ്ണ പിന്തുണയും പോലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ പമ്പുകളിലും ഇക്കാര്യം സൂചിപ്പിച്ച് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ഉടന്‍തന്നെ ഈ പദ്ധതി മലപ്പുറം ജില്ലയിലെ മറ്റു സ്റ്റേഷന്‍ പരിധികളിലേക്ക് വ്യാപിപ്പിക്കുമെന്നും എസ്.ഐ ജിനേഷും പമ്പുടമകളും പറയുന്നു. തുടര്‍ന്ന് സംസ്ഥാനത്താകെയും നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട് അവര്‍ക്ക്.

ഈ പദ്ധതിയുമായി സഹകരിക്കാതെ ഏതെങ്കിലും ബൈക്ക് യാത്രികന്‍ ബഹളം വെക്കുകയോ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്താല്‍ അവരുമായി യാതൊരു വിധത്തിലും പോരടിക്കാതെ വണ്ടിയുടെ നമ്പര്‍ കുറിച്ചെടുത്ത് സംരംഭത്തിനായി രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്താല്‍ തക്ക സമയത്ത് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും പമ്പുടമകള്‍ക്ക് എസ് ഐ ഉറപ്പു നല്‍കിയിട്ടുണ്ട്.