വര്‍ക്കല ശിവപ്രസാദ് വധം: ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ക്കും ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും

single-img
31 March 2016

court

ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കം ഏഴു പേര്‍ക്കുംവര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബദറുദ്ദീനാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് ആറുലക്ഷം രൂപ നല്‍കാനും ഉത്തരവായി.

ആക്രമണത്തില്‍ പരിക്കേറ്റ ചായകടക്കാരന്‍ അശോകനു രണ്ടര ലക്ഷം രൂപ നല്‍കാനും വിധി. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. ശിവപ്രസാദ് വധക്കേസില്‍ പ്രതികളെ കുറ്റക്കാരാണെന്ന് ഇന്നലെ കോടതി കണ്‌ടെത്തിയിരുന്നു.

ഡിഎച്ച്ആര്‍എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്‌ടെത്തിയത്. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.