രജനികാന്ത് പദ്മവിഭൂഷന്‍ സ്വീകരിക്കുന്നതിന് താല്‍ക്കാലിക നിരോധന ഉത്തരവുമായി കര്‍ണ്ണാടക ഹൈക്കോടതി

single-img
31 March 2016

rajnikanth

രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതി രാജ്യം പ്രഖ്യാപിച്ചിരിക്കെ ആരാധകരുടെ അതിരുകടന്ന പ്രകടനം തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് പണിയായി. പദ്മ വിഭൂഷന്‍ ബഹുമതി താരം സ്വീകരിക്കാനിരിക്കെ ആരാധകരുടെ അതിരുകടന്ന പ്രകടനത്തിലെ നിയമനടപടിയില്‍ കര്‍ണാടക കോടതി ബഹുമതി സ്വീകരിക്കുന്ന കാര്യത്തില്‍ താല്‍ക്കാലിക നിരോധന ഉത്തരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സൂപ്പര്‍ താരത്തിന്റെ ജന്മദിനാഘോഷത്തിനിടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തി ആയിരക്കണക്കിനു ലിറ്റര്‍ പാല്‍ പാഴാക്കിയെന്നാരോപിച്ചു ഐഎംഎസ് മണിവണ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ കേസ് പരിഗണിക്കവേയാണു കോടതി വിമര്‍ശനം. സിനിമ പോസ്റ്ററുകളിലും കട്ടൗട്ടുകളിലും പാലഭിഷേകം നടത്തരുതെന്നു ആരാധകരെ ഉപദേശിക്കണമെന്നും ഇത്തരം ദുര്‍ചെലവുകള്‍ ഒഴിവാക്കാന്‍ സൂപ്പര്‍ താരം മുന്‍കൈയെടുക്കണമെന്നും ബംഗളൂരു സിവില്‍ കോടതി നിര്‍ദേശിച്ചു.

പല അവസരങ്ങളിലായി നടന്റെ കട്ടൗട്ടുകളിലെ പാലഭിഷേകത്തിലൂടെ ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് വെറുതെ ഒഴുക്കിക്കളയുന്നതെന്നും സംസ്ഥാനത്ത് പോഷകാഹാരം കിട്ടാതെ അനേകം കുട്ടികള്‍ മരിക്കുമ്പോഴാണ് ഈ ദുരുപയോഗമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം 26നു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി രജനീകാന്തിനു നോട്ടീസ് അയച്ചു. ഏപ്രില്‍ 11നു കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ രജനീകാന്ത് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ പാലഭിഷേകം തങ്ങളുടെ താത്പര്യ പ്രകാരമാണെന്ന വാദവുമായി ഫാന്‍സ് അസോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്.