എന്‍സിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പാലായില്‍ മാണിക്കെതിരെ മാണി സി. കാപ്പന്‍

single-img
31 March 2016

mani-c-kappan22

എല്‍ഡിഎഫ് ഘടകകക്ഷിയായ എന്‍സിപി നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലായില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാണിക്കെതിരെ മാണി സി. കാപ്പന്‍ തന്നെ മത്സരിക്കും.

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയും എലത്തൂരില്‍ എ.കെ.ശശീന്ദ്രനും കോട്ടക്കലില്‍ എന്‍.എ.മുഹമ്മദ് കുട്ടിയും മത്സര രംഗത്തുണ്ടാകും. മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.