രാജ്യത്തെ ഏറ്റവും വലിയ 67 നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ 24 പേരുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്

single-img
31 March 2016

297215_thumb

രാജ്യത്തെ ഏറ്റവും വലിയ 67 നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ 24 പേരുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ നികുതിവെട്ടിപ്പുകാര്‍ പ്രധാനമന്ത്രിയുടെ നാട്ടുകാരെണെന്നുള്ള വിവരങ്ങള്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുറത്തുവിട്ടത്.

ഗുജറാത്തില്‍ നിന്നുള്ള നികുതികുടിശ്ശിക മാത്രം ഏകദേശം 576.8 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി തന്നെ ഭരിക്കുന്ന മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും അവസാനം രൂപംകൊണ്ട തെലുങ്കാന മൂന്നാം സ്ഥാനത്തുമുണ്ട്. രണ്ടിടത്തും 15 വീതം നികുതിവെട്ടിപ്പുകാരുണ്ട്.

1980-81 നും 2013-14 നും ഇടയില്‍ 3,200 കോടിയുടെ വെട്ടിപ്പാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ‘നെയിം ആന്റ് ഷെയിം’ എന്ന പേരില്‍ ആദായ നികുതി വകുപ്പ് മൂന്ന് വ്യത്യസ്ത പട്ടികകളാണ് പുറത്തുവിട്ടത്. ഗുജറാത്തില്‍ നിന്നുള്ള വെട്ടിപ്പുകാരില്‍ ബിസിനസുകാര്‍, ഓഹരി, തുണി, ജ്വല്ലറി, വ്യാപാരികള്‍, ഫിലിം വിതരണക്കാര്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നുവെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.