തനിക്ക് അഭിനയിക്കുവാന്‍ മാത്രമെ അറിയു എന്ന പ്രസ്താവനയിലൂടെ നടന്‍ ജയസൂര്യ അപമാനിച്ചുവെന്ന പരാതിയുമായി സംസ്ഥാന ജൂറി അധ്യക്ഷന്‍ മോഹന്‍

single-img
31 March 2016

jayasurya

നടന്‍ ജയസൂര്യ അപമാനിച്ചുവെന്ന ആരോപണവുമായി സംസ്ഥാന ജൂറി അധ്യക്ഷന്‍ മോഹന്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ തനിക്ക് അഭിനയിക്കുവാന്‍ മാത്രമെ അറിയു എന്ന ജയസൂര്യയുടെ പരാമര്‍ശമാണ് മോഹന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ഈ പ്രസ്താവനയിലൂടെ തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഉദ്ദേശിച്ചതെന്നും, ജയസൂര്യയുടെ പ്രഖ്യാപനം തീര്‍ത്തും നികൃഷ്ടമായി പോയെന്നും മോഹന്‍ പറഞ്ഞു. ഇതുവഴി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ അപമാനിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും മോഹന്‍ പറഞ്ഞു.

ദേശീയ അവാര്‍ഡിന് ചാര്‍ളി പരിഗണിക്കപ്പെടാതെ പോയതില്‍ സങ്കടമുണ്ടെന്നും മോഹന്‍ പറഞ്ഞു. ചാര്‍ളി ഉണ്ടായിരുന്നെങ്കില്‍ മികച്ച നടനുളള പുരസ്‌കാരത്തിന് അമിതാഭ് ബച്ചനും, ദുല്‍ഖര്‍ സല്‍മാനും മത്സരിച്ചേനെയെന്നും സൂചിപ്പിച്ചു. എന്നാല്‍ ബാഹുബലിക്ക് മികച്ച ചിത്രത്തിനുളള അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.