ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസില്‍ വിധി ഏപ്രില്‍ 15ന് • ഇ വാർത്ത | evartha
Breaking News

ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസില്‍ വിധി ഏപ്രില്‍ 15ന്

anusanthi-nino-mathew

ആറ്റിങ്ങല്‍ ഇരട്ട കൊലക്കേസില്‍ വിധി ഏപ്രില്‍ 15ന്. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും (40) അനുശാന്തിയുമാണു (32) കേസിലെ പ്രതികള്‍. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന(57), മകള്‍ സ്വസ്തിക(4) എന്നിവരാണു കൊല്ലപ്പെട്ടത്. ഒരുമിച്ചു ജീവിക്കാനായി ഭര്‍ത്താവിന്റെ അമ്മയെയും സ്വന്തം മകളെയും കൊലപ്പെടുത്താന്‍ കാമുകനായ നിനോയ്ക്ക് അനുശാന്തി പ്രേരണ നല്‍കുകയായിരുന്നാണ് കേസ്.

വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 2014 ഏപ്രില്‍ 16 നായിരുന്നു കേസിനാസ്പദമായ കൊലപാതകം. കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും അന്വേഷണ സംഘം കണ്‌ടെത്തിയിരുന്നു. കൊലപാതകം നടത്താന്‍ സ്‌കെച്ചും പദ്ധതിയും വരെ ഇവര്‍ തയാറാക്കിയിരുന്നു. പ്രണയത്തിനു തെളിവായി മൊബൈല്‍ ഫോണ്‍ രേഖകളും പോലീസിനു ലഭിച്ചിരുന്നു.