ത്രിശൂലവുമായി വിവാദ ആൾദൈവം രാധേ മായുടെ വിമാനയാത്ര;ഒടുവിൽ കേസ്

single-img
31 March 2016

Dolly-Bindraഔറംഗാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിട ത്രിശൂലം കൈയില്‍ വെച്ചതിനു രാധേ മായ്ക്കെതിരെ കേസ്.രാധേ മായ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ആസാദ് പട്ടേലാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേസെടുക്കാന്‍ മുംബൈ വിമാനത്താവളത്തോട് ചേര്‍ന്നുള്ള സഹാര്‍ പൊലീസിനോട് കോടതി ഈ മാസം ആദ്യം നിര്‍ദേശിച്ചിരുന്നു. ആയുധ നിയമപ്രകാരമാണ് കേസ്.

പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് രാധാ മായ്ക്ക് എതിരെ നടി ഡോളി ബിന്ദ്ര നേരത്തെ രംഗത്തെത്തിയിരുന്നു. പിന്നാലെ സ്ത്രീധന പീഡനവുമായി ഒരു യുവതി പരാതി നല്‍കി. ആശ്രമത്തില്‍ തന്നെ നിര്‍ബന്ധിത ജോലിക്ക് നിയമിച്ചതായും ഇവിടെവച്ച് ശാരീരികമായി താന്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് രാധാ മായ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.