കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 14 മരണം.

single-img
31 March 2016

kolkata-flyover-collapse_650x400_51459412949കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 10 തൊഴിലാളികള്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വടക്കന്‍ കൊല്‍ക്കത്തയിലെ ഗണേഷ് ടാക്കീസിന് സമീപമാണ് അപകടം.

 

വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം ഗിരീഷ് പാര്‍ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്ന കൊല്‍ക്കത്തയിലെ ഏറ്റവും നീളമുള്ള മേല്‍പ്പാലമാണ്. കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്മെന്റ് അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.

 

പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബസടക്കം നിരവധി വാഹനങ്ങളും പാലത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണിത്. നിരവധി വാഹനങ്ങളും റിക്ഷകളുടേയും പാര്‍ക്കിംഗ് സ്ഥലം കൂടിയാണ് ഇത്.

 

പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉയര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്.