75 ജിബി 4ജി ഡാറ്റയും 4500 മിനിറ്റ് കോളും വെറും 200 രൂപയ്ക്ക്;4ജി വിപണി കീഴടക്കാൻ റിലയൻസ് ജിയോ എത്തുന്നു

single-img
31 March 2016

maxresdefault (3)ടെലികോം വിപണി കീഴടക്കാൻ വമ്പൻ ഓഫറുമാറ്റി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ എത്തുന്നു. 200 രൂപയ്ക്ക് ലഭ്യമാകുന്ന ജിയോ സിം മൂന്നു മാസത്തേക്ക് 75 ജിബി ഫ്രീ ഡാറ്റയും 4500 മിനിറ്റ് കോളുകളും ലഭിക്കും. മൊബൈൽ വരിക്കാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറായിക്കും ഇത്.

പരീക്ഷണാടിസ്ഥാനത്തിൽ റിലയൻസ് ഗ്രൂപ്പ് തൊഴിലാളികൾക്ക് നേരത്തെ തന്നെ ഈ സേവനം നൽകിയിരുന്നു. മൂന്നു മാസം മുൻപാണ് റിലയൻസ് ജിയോ 4ജി തുടങ്ങിയത്.

വൻ ഓഫറുകളുമായി ജിയോ 4ജി വിപണിയിൽ എത്തിയാൽ എയർടെല്ലിനും ഐഡിയക്കും കുറഞ്ഞ നിരക്കിൽ പുതിയ ഓഫറുകൾ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.