ഇരുചക്ര വാഹനങ്ങളുടെ കൂടെ ഹെല്‍മറ്റ് സൗജന്യമായി നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ്

single-img
30 March 2016

SA09HELMET_G2E4R6B_1077889f

ഇരുചക്ര വാഹനങ്ങളുടെ കൂടെ ഹെല്‍മറ്റ് സൗജന്യമായി നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ്. ഏപ്രില്‍ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും. വാഹന അപകടം കുറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഹെല്‍മറ്റ് കൂടാതെ നമ്പര്‍ പ്ലേറ്റ്, കണ്ണാടി എന്നിവയും ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം നല്‍കണമെന്നും ഐഎസ്ഐ ഗുണനിലവാരമുള്ള ഹെല്‍മറ്റുകളായിരിക്കണം ഉപഭോക്താക്കള്‍ നല്‍കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറുടെ അധ്യക്ഷതയില്‍ വാഹന നിര്‍മ്മാതാക്കളുടെ യോഗത്തിനു ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.