അമ്മയെ സംശയിക്കുന്നവരാണ് ഭാരത് മാതാ വിളിക്കാന്‍ മടിക്കുന്നവരെന്ന് യോഗി ആദിത്യനാഥ്

single-img
30 March 2016

04-1446633429-yogi

അമ്മയെ സംശയിക്കുന്നവരാണ് ഭാരത് മാതാ വിളിക്കാന്‍ മടിക്കുന്നവരെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. അമ്മയെ ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ അമ്മയെ പുകഴ്ത്താന്‍ ഏതു സാഹചര്യത്തിലും തയാറാവുമെന്നും യോഗി പറഞ്ഞു.

ഇന്ത്യയെ അപമാനിക്കാന്‍ ഗൂഢാലോചന നടത്തുന്നത് വിദേശികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരാണ്. ഈ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതു പലര്‍ക്കും സഹിക്കാന്‍ കഴിയാത്തതാണു ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്കു മേല്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ആക്രമണം അഴിച്ചുവിടുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ഇതു ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.