ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ വികസനം കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ ശ്രീശാന്തിന് കണക്കുകള്‍ കാട്ടി ഗുജറാത്ത് സ്വദേശിയുടെ മറുപടി

single-img
30 March 2016

12321401_1104845096243249_1081935289707736196_n

ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ വികസനം കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ ശ്രീശാന്തിന് ഗുജറാത്ത് സ്വദേശിയുടെതന്നെ മറുപടി. അഹമ്മദാബാദ് സ്വദേശിയും സോഫ്റ്റ്വെയര്‍ എഞ്ചിനീയറുമായ പ്രതീക് സിന്‍ഹയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന്റെ ശ്രദ്ധ ചില കണക്കുകളിലേക്ക് ക്ഷണിച്ച് മറുപടി നല്‍കിയത്.

ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണെന്നും ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണെന്നും പ്രതീക് ചൂണ്ടിക്കാട്ടുന്നു. ലോകാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ബഹ്റൈന്റെ കൂടെ കേരളം 45ആം സ്ഥാനത്താണ്. പക്ഷെ തിമോറിനൊപ്പം 133ആം സ്ഥാനത്താണ് ഗുജറാതെന്നും പ്രതീക് പറയുന്നു. 12717607_1104845072909918_5655207478447189141_n

ഇതെല്ലാം മനസ്സിലാക്കിയിട്ടും കേരളത്തില്‍ ഗുജറാത്ത് മോഡല്‍ കൊണ്ടുവരണമെന്നാണ് ശ്രീശാന്ത് ആഗ്രഹിക്കുന്നതെങ്കില്‍ മോദി പണ്ട് പറഞ്ഞ പ്രസ്താവന കൂടി ഓര്‍ക്കണമെന്നും പ്രതീക് പറയുന്നുണ്ട്. ഗുജറാത്തിലെ പോഷകാഹാര കുറവിന് കാരണം സ്ത്രീകളുടെ സൗന്ദര്യ ഭ്രമമാണെന്ന് മുമ്പ് മോദി പ്രസ്താവന നടത്തിയതാണ് പ്രതീക് ചൂണ്ടിക്കാട്ടുന്നത്.