പി.സി ജോര്‍ജിന്റെ ശത്രു സി.പി.എമ്മല്ല, അദ്ദേഹത്തിന്റെ തന്നെ നാവാണെന്ന് കോടിയേരി

single-img
30 March 2016

PC-George1_14_0

പി.സി. ജോര്‍ജിന്റെ ശത്രു അദ്ദേഹത്തിന്റെ നാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മല്ല ജോര്‍ജിന്റെ നാവുതന്നെയാണ് അദ്ദേഹത്തിന്റെ ശത്രു. ജയസാധ്യത ഉള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളുമായും എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.