‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ആവശ്യപ്പെട്ട് മദ്രസ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു

single-img
30 March 2016

madarsa_647_033016095607ഔട്ടര്‍ ഡല്‍ഹിയിലെ രമേഷ് എന്‍ക്ലേവിലെ പാര്‍ക്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് മദ്യപന്മാരുടെ സംഘം 18 കാരന്റെ കൈ തല്ലിയൊടിച്ചു. മദ്രസ വിദ്യാര്‍ഥികളായ മൂന്നുപേര്‍ക്ക് സംഘത്തിന്റെ മര്‍ദ്ദനമേറ്റു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് മദ്രസ വിദ്യാര്‍ഥികള്‍ പോലീസിനോട് പറഞ്ഞു.

വിദ്യാര്‍ഥികളെ കണ്ടയുടന്‍ അവര്‍ അടുത്തെത്തി ‘ഭാര്ത മാതാ കീ ജയ്’ എന്നും ‘ജയ് മാതാ കീ’ എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ഒഴിവ് സമയത്താണ് വിദ്യാര്‍ഥികള്‍ പാര്‍ക്കില്‍ എത്തിയത്. ഈ സമയം അവിടെയിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു അഞ്ചംഗ സംഘമാണു ആക്രമണം നടത്തിയത്.അക്രമം നടത്തിയ രണ്ടുപേരെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.