ആറു ഭാഷകളിൽ 17695 ഗാനങ്ങള്‍; പി. സുശീലക്ക് ലോക റെക്കോഡ്

single-img
30 March 2016

12801542_1071298932892881_9218813784452251192_nഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള ഗിന്നസ്‌ റെക്കോര്‍ഡ്‌ പി.സുശീലയ്‌ക്ക് സ്വന്തം. ആറ്‌ ഭാഷകളിലായി 17695 ഗാനങ്ങളാണു സുശീലാമ്മ പാടിയിട്ടുള്ളത്‌. ആശാ ഭോസ്ലയുടെ റെക്കോര്‍ഡാണ്‌ സുശീല മറികടന്നത്‌.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് അധികൃതര്‍ സുശീലാമ്മക്ക് സര്‍ട്ടീഫിക്കറ്റ് കൈമാറി.
ആറു പതിറ്റാണ്ടിനിടയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി, ഒറിയ സംസ്‌കൃതം, തുളു, സിംഹളീസ് ഭാഷകളിൽ സുശീല പാടിയിട്ടൂണ്ട്.മലയാളത്തില്‍ മാത്രം 916 പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇതില്‍ 846 എണ്ണം സിനിമാഗാനങ്ങളാണ്. ബാക്കിയുള്ളവ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും.

ആന്ധ്ര സ്വദേശിനിയായ സുശീല 1960 ല്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ്‌ ഗാനാലാപന രംഗത്തേക്ക്‌ കടന്നുവരുന്നത്‌. അഞ്ചു തവണ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തി. വിവിധ സംസ്‌ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2008 ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചു.

 

[mom_video type=”youtube” id=”axaUYoh42W4″]