സ്ത്രീകളുടെ അടിവസ്ത്രമോഷണം പതിവായപ്പോൾ മോഷ്ടാവിനെ പിടിക്കാന്‍ ക്യാമറ വച്ചു;ക്യാമറയിൽ കുടുങ്ങിയത് ആൾദൈവം

single-img
30 March 2016

overt-bullet-cameraചെന്നൈ: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നയാളെ പിടിക്കാന്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ കുടുങ്ങിയത് ആള്‍ദൈവം. അടിവസ്ത്രമോഷണം പതിവായപ്പോൾ മോഷ്ടാവിനെ പിടിക്കാന്‍ ക്യാമറ വച്ചു.ഇവിടെ തന്നെ താമസക്കാരനായ അഭിഭാഷകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്യാമറ സ്ഥാപിച്ചത്.

വിജയകുമാര്‍ (57) എന്ന ആൾദൈവമാണു ക്യാമറയിൽ കുടുങ്ങിയത്.സമീപത്തെ ചില ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുകയും ആള്‍ദൈവമായി ആദരിക്കപ്പെടുകയും ചെയ്യുന്ന പ്രദേശത്തെ പ്രശസ്തനാണു ക്യാമറയിൽ കുടുങ്ങിയ വിജയകുമാർ.

അറസ്റ്റ് ചെയ്ത വിജയകുമാറിനെ എക്‌സ്.വി മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മാനസിക വൈകല്യത്തിന് അടിമയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ പ്രത്യേക മാനസിക സുഖം അനുഭവിക്കുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.

ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസിനു ഇയാളുടെ മുറി നിറയെ സ്ത്രീകളുടെ അടിവസ്ത്രങ്ങളാണു കാണാൻ കഴിഞ്ഞത്.ഇയാള്‍ വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ പിതാവുമാണ്.